law academy issue no disputs with cpm kanam rajendran

kanam

കണ്ണൂര്‍: ലോ അക്കാദമി വിഷയത്തില്‍ സി പി ഐ- സി പി എം തര്‍ക്കമില്ലെന്ന് സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍.

ജനയുഗത്തിലെ ലേഖനം പാര്‍ട്ടി നിലപാടല്ലെന്നും മുഖപ്രസംഗമാണ് നിലപാടെന്നും കാനം പറഞ്ഞു. ലോ അക്കാദമി സമരം തുടരുന്നതിന്റെ ഉത്തരവാദിത്വം സി പി ഐ യില്‍ കെട്ടിവെക്കണ്ട.

ഒരു സമരം നടക്കുമ്പോള്‍ പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത നിലപാട് ഉണ്ടാകും. ഇ പി ജയരാജന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ലോ അക്കാദമി ഭൂമി സംബന്ധിച്ച് അന്വേഷണം നടക്കുന്നു. വി എസ് അച്യുതാനന്ദനെ പോലുള്ളയാള്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാതിരിക്കാന്‍ കഴിയില്ലെന്നും കാനം വ്യക്തമാക്കി.

ലോ അക്കാദമി ഭൂമി അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. നടരാജപിള്ളയുടെ കുടുംബത്തിന് ഭൂമി തിരിച്ചു നല്‍കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top