law academy issue

pinarayi vijayan

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. വി.മുരളീധരന്‍ സമരം നടത്തിയതുകൊണ്ട് സര്‍ക്കാര്‍ വേവലാതിപ്പെടില്ല. ലോ അക്കാദമി വിഷയത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ ഉള്‍പ്പെടെ ആര്‍ക്കും വിഷയത്തില്‍ അഭിപ്രായം പറയാം. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നതിലടക്കം അന്വേഷണം നടക്കട്ടെ. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും പിണറായി വ്യക്തമാക്കി.

ഏതോ കാലത്താണ് അക്കാദമിക്ക് ഭൂമി അനുവദിച്ചത്. അത് ഈ സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുളള വി എസിന്റെ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പല ആവശ്യങ്ങളും ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആത്മഹത്യ ചെയ്ത നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ വീട്ടില്‍ പോകുന്നില്ല. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Top