law acadamy chairman ayyappan pilla-law college issue

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള രംഗത്ത്. പ്രിന്‍സിപ്പലിന്റെ അധികാരം വെട്ടികുറയ്ക്കണം. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കണമെന്നുമുള്ള ബദല്‍ നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.

തന്റെ നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച ചേരുന്ന ഗവേണിങ് ബോഡിയില്‍ അവതരിപ്പിക്കുമെന്നും അയ്യപ്പന്‍ പിള്ള പറഞ്ഞു. പ്രിന്‍സിപ്പാളിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ഹാജര്‍രേഖകളിലും പ്രിന്‍സിപ്പല്‍ കൈകടത്തിയെന്നും ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.

മെറിറ്റ് അട്ടിമറിക്കപ്പെട്ടുവെന്നും ,അക്കാദമിയില്‍ ഗുരുതര ചട്ടലംഘനമാണെന്നും ഉപസമിതി റിപ്പോര്‍ട്ടിലുണ്ട്. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ്, സിപിഐ അംഗങ്ങളോട് ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം അതാത് പാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ബന്ധങ്ങള്‍ ലക്ഷമി നായര്‍ക്ക് പാര്‍ട്ടിയുമായി ഇല്ല എന്നാണ് സിപിഎം നിലപാട്.

Top