Lavlin-pinarayi-cbi-petition-highcourt

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം 15ലേക്ക് മാറ്റി.

ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതാണ് മാറ്റിയത്.

നേരത്തെ കേസില്‍ ഹാജരാവുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് മാറ്റിവച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരനാണ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരാവുന്നത്. കേസില്‍ കക്ഷി ചേരാനുള്ള സ്വകാര്യ അന്യായക്കാരുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു

Top