ലാവ്‌ലിന്‍ കേസ്; ടി.പി നന്ദകുമാര്‍ ഇഡിക്കു മുന്നില്‍ ഹാജരായി

കൊച്ചി: ലാവ്‌ലിന്‍ കേസിലെ പരാതിക്കാരന്‍ ടി പി നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം.

2006ല്‍ ഡിആര്‍ഐയ്ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടല്‍. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് ഇഡി മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

 

Top