ലാവ്ലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍

ലാവ്ലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍. ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരുടെ രണ്ടംഗ ബഞ്ച് ഒമ്പതാം ഇനം ആയിട്ടാണ് ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കുക. മുപ്പതിലധികം തവണയാണ് ഇതുവരെ ലാവലിന്‍ കേസ് മാറ്റിവെച്ചത്.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് കോടതിക്ക് മുമ്പാകെയുള്ളത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതു വഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് ആരോപണം.

Top