ലാവ്‌ലിന്‍ കേസ്; ടി.പി നന്ദകുമാറിനോട് വീണ്ടും ഹാജരാകണമെന്ന് ഇഡി

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാറിനോട് വീണ്ടും ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പിണറായി വിജയനെതിരെ നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ തെളിവുകള്‍ ശേഖരിക്കാനാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചത്. ഇത് അഞ്ചാം തവണയാണ് നന്ദകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ പോകുന്നത്. നാളെ ഹാജരാവാനാണ് സമന്‍സ് അയച്ചിരിക്കുന്നത്.

സ്വരലയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എം.എ. ബേബിക്കെതിരെയും തോമസ് ഐസക് വഴി എഫ്‌സിആര്‍എ ലംഘനം നടത്തി ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദേശത്തു നിന്നും ശാസ്ത്രസാഹിത്യ പരിഷത്തിന് വന്ന 18 കോടി രൂപയുടെയും എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസില്‍ നടന്ന 375 കോടി രൂപയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈം ചീഫ് എഡിറ്ററുടെ പരാതി.

 

Top