എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെ ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍

കൊച്ചി: ലാവ്‌ലിന്‍ കമ്പനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിവാദമായ ലാവ്‌ലിന്‍ കരാര്‍ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് തങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

2009 ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തങ്ങള്‍ പ്രതികളല്ല. കള്ളപ്പണം സംബന്ധിച്ച പിഎംഎല്‍എ നിയമം നിലവില്‍ വരുന്നതിന് മുന്‍പാണ് കരാര്‍ ഒപ്പുവെച്ചത്. നിയമം നിലവില്‍ വരുന്നതിന് മുന്‍പുള്ള കരാര്‍ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹര്‍ജിയില്‍ വാദിക്കുന്നു.

 

Top