ലാവ്‌ലിൻ കേസ്: സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പ് മുൻ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാൻസിസ് സുപ്രിംകോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. സിബിഐയുടെ അടക്കം ആവശ്യത്തെ തുടർന്ന് കഴിഞ്ഞ 27 തവണയും കേസ് മാറ്റിവച്ചിരുന്നു.

കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്നാണ് എ. ഫ്രാൻസിസ് കോടതിയെ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിൽ കേസ് മാറ്റിവയ്ക്കണമെന്ന് കക്ഷികൾ കത്ത് മുഖേന ആവശ്യപ്പെട്ടാൽ അക്കാര്യം അംഗീകരിക്കുകയാണ് സുപ്രിംകോടതിയുടെ രീതി. ഫ്രാൻസിസിന്റെ കത്തിൽ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട് നിർണായകമാകും.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതിക്ക് മുന്നിലെത്തുന്നത്.

 

Top