മസാല ബോണ്ട്; വളഞ്ഞ വഴിക്കുള്ള ഇടപാടുകളാണ് നടന്നത്, മുഖ്യമന്ത്രിയ്‌ക്കെതിരെ വീണ്ടും ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ലാവലിന്‍ ബന്ധം ആരോപിച്ചാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കാനഡയിലെ ലാവലിന്‍ സഖ്യകമ്പനി കച്ചവടമാക്കിയത് മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധം ഉപയോഗിച്ചാണെന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്.

വളഞ്ഞ വഴിക്കുള്ള ഇടപാടുകളാണ് നടന്നതെന്നും ലാവലിന്‍ സഖ്യകമ്പനിയില്‍ നിന്ന് എത്ര കമ്മീഷന്‍ കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് മസാല ബോണ്ടെന്നും ഉയര്‍ന്ന പലിശ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top