ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കും: സുപ്രിംകോടതി

ഡല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കാനായി മാറ്റിയതായി സുപ്രിംകോടതി. കോടതി സമയം അവസാനിച്ചതിനാല്‍ ലാവലിന്‍ കേസ് പരിഗണിച്ചില്ല. ഇന്ന് അവസാന കേസായി പരിഗണിക്കാനായിരുന്നു തീരുമാനം. സിബിഐ രേഖകളും തെളിവുകളും സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതിക്ക് സിബിഐ വാദമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ് കൈമാറിയിരുന്നെങ്കിലും, അതിന്റെ പകര്‍പ്പ് കക്ഷികളുടെ അഭിഭാഷകര്‍ക്ക് ഇന്നും കൈമാറിയില്ല.

Top