ലാവ്‌ലിന്‍ കേസ് ; പിണറായിയെ കുരുക്കാന്‍ സിബിഐ വീണ്ടും സുപ്രീംകോടതിയിലേക്ക്

pinarayi-vijayan

തിരുവനന്തപുരം: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നവംബര്‍ 20നകം അപ്പീല്‍ നല്‍കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കുന്നത്.

കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നേരത്തെയും സുപ്രീംകോടതിയിര്‍ജി ഹര്‍ജി നര്‍കിയിരുന്നു. എന്നാല്‍ കേസില്‍ അപ്പീല്‍ നല്‍കുന്ന കാര്യം സിബിഐ അറിയിച്ചിരുന്നില്ല.

കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുന്‍ കെഎസ്ഇബി ഉദ്യേഗസ്ഥരായ ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ഇതിനിടെയാണ് പിണറായിക്കെതിരെ സിബിഐയുടെ നാടകീയ നീക്കം. പിണറായിയെ കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനേയും സിബിഐ ചോദ്യം ചെയ്യും.

Top