ലാവ്‌ലിൻ കേസ്: സുപ്രീം കോടതിയിൽ വാദം ഇന്ന് ആരംഭിച്ചേക്കും

ന്യൂഡൽഹി ∙ എസ്എൻസി ലാവ്‌ലിൻ കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം ആരംഭിച്ചേക്കും. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുക. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽമാരും ഹാജരാകും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.

പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവർ നൽകിയ ഹർജികളും സുപ്രീം കോടതി പരിഗണിക്കും.

Top