ലാവ പുറത്തിറക്കുന്ന ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണ്‍ ലാവ Z50

lava-z50

പുതിയ ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷനായ ലാവ Z50 പുറത്തിറക്കി. 4,400 രൂപയാണ് പുതിയ ലാവ Z50 സ്മാര്‍ട്ട്‌ഫോണിന്റെ വില. ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ഫോണിന്റെ വില്പന.

ലാവ എയര്‍ടെലുമായി കൈകൊര്‍ത്ത് 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ഒരുക്കിയിട്ടുണ്ട്. ഈ ക്യാഷ് ബാക്ക് ലഭ്യമാക്കണമെങ്കില്‍ ഉപഭോക്താക്കള്‍ 18 മാസത്തേക്ക് 3,500 രൂപയുടെ റീചാര്‍ജ് ചെയ്യേണ്ടതായിട്ടുണ്ട്.

4.5 ഇഞ്ച് ഡിസ്‌പ്ലെയോടുകൂടിയ ഫോണിന് 1ജിബി റാം, 8ജിബി സ്റ്റോറേജുമാണുള്ളത്. 5MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറയുമാണ്
ലാവ Z50 യ്ക്ക് നല്‍കിയിരിക്കുന്നത്. 1.1GHz ക്വാഡ് കോര്‍ മീഡിയടെക് പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്ന ഫോണിന് 2000mAh ബാറ്ററിയാണുള്ളത്.

Top