ഭൂമിക്കുള്ളില്‍ നിന്ന് ലാവ പോലെയുള്ള ദ്രാവകം നുരഞ്ഞു പൊങ്ങി; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

അഗര്‍ത്തല: ഭൂമിക്കുള്ളില്‍ നിന്ന് ലാവ പോലെയുള്ള ദ്രാവകം നുരഞ്ഞ് പൊങ്ങിയതിനെ തുടര്‍ന്ന് ത്രിപുരയിലെ ജാലിഫ ഗ്രാമവാസികള്‍ പരിഭ്രാന്തിയില്‍. ഖലിഫയില്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിനരികിലായിരുന്നു ഇത്തരത്തില്‍ ദ്രാവകം ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഗ്രാമവാസികള്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ദ്രാവകത്തില്‍ വെള്ളമൊഴിച്ചെങ്കിലും ദ്രാവകം നുരഞ്ഞ് പൊങ്ങുന്നത് തുടര്‍ന്നിരുന്നു. പിന്നീട് ഭൗമശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. വിശദമായ പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഭ്രംശമേഖലയിലെ ഭൗമപാളികളുടെ ചലനമാകാം ഇത്തരത്തിലുള്ള പ്രതിഭാസത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ ഭാഗത്ത് അഗ്‌നിപര്‍വതമുണ്ടാകാന്‍ സാധ്യത കുറവാണെന്ന് ത്രിപുര സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞനായ അവിസേക് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.

Top