പുതിയ ഫീച്ചര്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ലാവ

പുതിയ ഫീച്ചര്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ലാവ. ലാവ എ 1200 ആണ് പുതിയ ഫോണ്‍. 1250 രൂപയാണ് ഫോണിന്റെ വില.

1.8 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. ഫോണിന്റെ ഇന്റേണല്‍ മെമ്മറി 32 ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ ഒരാള്‍ക്ക് കഴിയും. വയര്‍ലെസ് എഫ്എം റേഡിയോ, വൈബ്രേറ്റര്‍ സപ്പോര്‍ട്ട്, ലോക്ക് ചെയ്ത സ്‌ക്രീനില്‍ പോലും തല്‍ക്ഷണ ടോര്‍ച്ച്, കോണ്‍ടാക്റ്റ് ഐക്കണുകള്‍ എന്നിവയും ലാവ എ 1200 ല്‍ ലഭ്യമാണ്.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 1,750 എംഎഎച്ച് ആണ്. ഒറ്റച്ചാര്‍ജില്‍ ഏഴ് ദിവസത്തെ ബാറ്ററി ലൈഫ് നല്‍കാന്‍ ഇതിന് സാധിക്കും.

Top