ആകര്‍ഷകമായ ഡിസൈനില്‍ ലാവയുടെ ഇസഡ് 91 വിപണിയില്‍

കൊച്ചി: ആകര്‍ഷകമായ ഡിസൈനില്‍ ലാവയുടെ ഇസഡ് 91 വിപണിയില്‍. പുതിയ സാങ്കേതികവിദ്യയും വ്യത്യസ്തമായ ഡിസൈനും കൂടിച്ചര്‍ന്ന ഇസഡ് 91 ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയിലൂടെ 0.7 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് ലോക്ക് തുറക്കാനുള്ള സംവിധാനവും ഫോണിലുണ്ട്.

18:9 വൈഡ് സ്‌ക്രീന്‍ ഡിസ്പ്ലെ, ഗ്ലാസ് ഫിനിഷ്, ഡുവല്‍ സിം എന്നിവയാണ് ഫോണിന്റെ പ്രധാനപ്രത്യേകതകള്‍. നീല നിറത്തില്‍ ഫോണ്‍ ലഭ്യമാണ്.5.7 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെ, 3ജിബി റാം, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍,എന്നിവയും ഫോണിന്റെ പ്രധാന ഘടകങ്ങളാണ്. 7.7എംഎം മാത്രമുള്ള കനം കുറഞ്ഞ ബോഡി എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു.

3000 എംഎഎച്ച് ആണ് ബാറ്ററി. 32ജിബി ഇന്റേണല്‍ മെമ്മറി 128ജിബി വരെ എക്സ്പാന്റ് ചെയ്യാം. 8 എംപിയാണ് ഫ്രണ്ട് ക്യാമറ, പ്രധാന ക്യാമറ 13 എംപിയാണ്. സുരക്ഷക്കായി ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലാവ വാഗ്ദാനം ചെയ്യുന്നു. 7999 രൂപയാണ് വിലയിട്ടിരിക്കുന്ന ഫോണിന് സ്‌ക്രാച്ചിനെ പ്രതിരോധിക്കുന്ന സ്‌ക്രീനാണ് ഫോണിലേതെന്നതും ഒരു പ്രത്യേകതയാണ്.

Top