ലാവ ബ്ലേസ്‌ പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

ന്ത്യന്‍ വിപണിയില്‍ ഇതാ മറ്റൊരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു . ലാവ ബ്ലേസ്‌ പ്രോ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .50 മെഗാപിക്സല്‍ ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ലാവ ബ്ലേസ്‌ പ്രോ സ്മാര്‍ട്ട് ഫോണുകളുടെ

മറ്റു സവിശേഷതകള്‍

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ വാട്ടര്‍ ഡ്രോപ്പ് notch ഡിസ്‌പ്ലേയില്‍ ആണ് ഇത് വിപണിയില്‍ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ MediaTek Helio G37 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇതില്‍ വരെ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ സ്റ്റോക്ക് Android 12 ലാണ് ഓ എസ് പ്രവര്‍ത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 50 മെഗാപിക്സലിന്റെ (50MP+ 2MP (macro)+ 2MP (depth) )ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകളുടെ വില വരുന്നത് 10400 രൂപയാണ് .

Top