ലാവാ ബ്ലേസ്‌ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ലാവയുടെ ഏറ്റവും പുതിയ ഫോണുകള്‍ ലാവാ ബ്ലേസ്‌ 5 ജി ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ മൂന്നാം ദിവസം റെയില്‍വേ, വാര്‍ത്താവിനിമയ, ഇലക്‌ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ്, ആന്‍ഡ്രോയിഡ് 12 മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, 5,000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

ഏറ്റവും കുറഞ്ഞ വിലയില്‍ 5ജി സൗകര്യമുള്ള ഫോണുകള്‍ ഇന്ത്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനില്‍ റെയ്‌ന പറഞ്ഞു.

എന്നാല്‍ ഫോണിന്‍റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇന്ത്യയില്‍ ഫോണുകളുടെ വില 10,000 രൂപയില്‍ താഴെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ദീപാവലി മുതല്‍ ഫോണിനായുള്ള ബുക്കിംഗ് ആരംഭിക്കും. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും ഫോണിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top