ഇക്കോസ്‌പോര്‍ട് ന്യൂ എഡിഷന്‍ ഒരുങ്ങുന്നു ; ചിത്രങ്ങള്‍ പുറത്ത്

ക്കോസ്‌പോര്‍ടിന്റെ പുതിയ എഡിഷനെ അവതരിപ്പിക്കാനുള്ള അവസാന ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കാനിരിക്കെ കോമ്പാക്ട് എസ്‌യുവിയുടെ പുതിയ വേരിയന്റിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.

teamBHPയാണ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഫിഗോ എസ്, ആസ്‌പൈര്‍ എസ് എന്നീ മോഡലുകള്‍ക്ക് സമാനമായി, ടൈറ്റാനിയം വേരിയന്റിലുള്ള സ്‌പോര്‍ട് എഡിഷനെയാണ് ‘S’ എന്ന വാലറ്റം കൊണ്ട് ഫോര്‍ഡ് സൂചിപ്പിക്കുന്നതും.

മാഡലില്‍ ഒരുങ്ങിയിട്ടുള്ള TDci ബാഡ്ജിംഗിന്റെ പശ്ചാത്തലത്തില്‍ 99 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വേരിയന്റില്‍ ഇടംപിടിക്കും.

ecosp02

ഡാര്‍ക്ക് ഗ്രെയ് ഗ്രില്‍, സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റുമുള്ള ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ അടങ്ങുന്നതാണ് പുതിയ ഇക്കോസ്‌പോര്‍ട്.

5 സ്‌പോക്ക് അലോയ് വീലുകളാണ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസില്‍ ഒരുങ്ങുന്നത്.

പുതിയ റൂഫ് സ്‌പോയിലറുകളും, ഫ്രണ്ട്‌റിയര്‍ ബമ്പറുകള്‍ക്ക് ലഭിച്ച പ്ലാസ്റ്റിക് ക്ലാഡിംഗ്, ബ്ലാക്ഡ്ഔട്ട് തീം എന്നിവ മോഡലിന്റെ സവിശേഷതയാണ്.

5 ലിറ്റര്‍ ത്രീസിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ പ്രധാന ഹൈലൈറ്റ്.

121 bhp കരുത്തും 150 Nm torque ഏകുന്നതാണ് 1.5 ലിറ്റര്‍ എഞ്ചിന്‍.കൂടാതെ 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനെയും ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് നല്‍കും

Top