ലാഫിംഗ് അപ്പാര്‍ട്‌മെന്റില്‍ പിഷാരടിയും ധര്‍മ്മജനും സലിംകുമാറും ഒന്നിക്കുന്നു

laughing

നിസാര്‍ സംവിധാനം ചെയ്യുന്ന ലാഫിംഗ് അപ്പാര്‍ട്‌മെന്റില്‍ രമേഷ് പിഷാരിയും ധര്‍മ്മജനും സലിം കുമാറും ഒന്നിക്കുന്നു. സത്യം ശിവം സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അശ്വതിയാണ് ചിത്രത്തിലെ നായിക. പി പാറപ്പുറം കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സുനില്‍ സുഖദ, കോട്ടയം പ്രദീപ്, സാജു കൊടിയന്‍, കെ.പി.എസ് പടന്നയില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായില്‍ പൂര്‍ത്തിയാകും. ഛായാഗ്രഹണം രഞ്ജിത് ശിവയും സംഗീതം സജിത് ശങ്കറുമാണ് നിര്‍വഹിക്കുന്നത്.

Top