ചിരിപടർത്തി ‘ജോജി’ മേക്കിംഗ് വീഡിയോ പുറത്ത്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ശ്യാം പുഷ്‌കരൻ തിരക്കഥയെഴുതിയ ജോജി എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. കാണികളിൽ ചിരിപടർത്തുന്ന രീതിയിൽ രസകരമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹകൻ ഷൈജു ഖാലിദ്, ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും നടിയുമായ ഉണ്ണിമായ പ്രസാദ്, മറ്റ് അണിയറ പ്രവർത്തകർ എന്നിവരെ വീഡിയോയിൽ കാണാം. ജോജിയിൽ നാം കാണുന്ന കുളം യഥാർത്ഥത്തിൽ ഉള്ളതായിരുന്നില്ലെന്നും, സിനിമയ്ക്ക് വേണ്ടി കുഴിച്ചുണ്ടാക്കിയതാണെന്നും നമുക്ക് മനസിലാകും.

 

Top