latur girl wins rs 1 crore as lucky e grahak

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടു പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലക്കി ഗ്രഹക് യോജന സമ്മാന പദ്ധതിയുടെ ആദ്യ വിജയി മഹാരാഷ്ട്രക്കാരിയായ ഇരുപതുകാരി.

ഒരു കോടി രൂപയാണ് പെണ്‍കുട്ടിക്ക് സമ്മാനമായി ലഭിച്ചത്.

2016 ഡിസംബറില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ നറുക്കെടുപ്പിലാണ് ലാത്തൂരില്‍നിന്നുള്ള ശ്രദ്ധ മോഹനെ ഭാഗ്യദേവത കടാക്ഷിച്ചത്.

നാഗ്പുരില്‍ നിതി ആയോഗ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

di8gital-money

പുതിയതായി വാങ്ങിയ മൊബൈല്‍ ഫോണിന്റെ മാസ തവണയായ 1590 രൂപ റുപേ കാര്‍ഡ് ഉപയോഗിച്ച് അടച്ചതാണ് ശ്രദ്ധ മോഹനെ വന്‍ സമ്മാനത്തുകയ്ക്ക് അര്‍ഹയാക്കിയത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ഗുജറാത്തില്‍നിന്നുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ഹാര്‍ദിക് കുമാര്‍ സ്വന്തമാക്കി. റുപേ കാര്‍ഡ് ഉപയോഗിച്ച് നടത്തിയ 1,100 രൂപയുടെ ഡിജിറ്റല്‍ പണമിടപാടാണ് ഇരുപത്തൊന്‍പതുകാരനായ ഹാര്‍ദിക്കിനെ സമ്മാനത്തിന് അര്‍ഹനാക്കിയത്. റുപേ കാര്‍ഡ് ഉപയോഗിച്ച് വെറു നൂറു രൂപയുടെ പണമിടപാട് നടത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ ഭാരത് സിങ്ങിനാണ് 25 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

അതേസമയം, വ്യാപാരികള്‍ക്കായുള്ള സമ്മാന പദ്ധതിയായി ‘ഡിജി-ദാന്‍ വ്യാപാര്‍ യോജന’യുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ തമിഴ്‌നാട്ടിലെ താംബരത്തുനിന്നുള്ള ആനന്ദ് അനന്തപദ്മനാഭന്‍ സ്വന്തമാക്കി. താംബരത്തെ തന്റെ ജുവലറി കടയില്‍ നടത്തിയ 300 രൂപയുടെ ഡിജിറ്റല്‍ പണമിടപാടാണ് ആനന്ദിനെ സമ്മാനത്തിന് അര്‍ഹനാക്കിയത്. താനെയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന രാഗിണി രാജേന്ദ്ര ഉത്തേകര്‍ നടത്തിയ 510 രൂപയുടെ ഇടപാട് രണ്ടാം സമ്മാനവും (25 ലക്ഷം), തെലങ്കാനയിലെ അമീര്‍പേട്ടില്‍ ഹോള്‍സെയില്‍ തുണിക്കട നടത്തുന്ന ഷെയ്ഖ് റാഫി നടത്തിയ 2000 രൂപയുടെ ഇടപാട് മൂന്നാം സമ്മാനവും (12 ലക്ഷം) നേടി

Top