ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേക പിന്തുണയില്ലെന്ന് ലത്തീന്‍ സഭ

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേക പിന്തുണയില്ലെന്ന് ലത്തീന്‍ സഭ. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്നും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ.ജോസഫ് കരിയില്‍ പറഞ്ഞു.

പ്രാദേശിക വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമൂഹത്തിന് നല്ലത് ചെയ്യുന്ന വ്യക്തികള്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കണം. ഒരു പാര്‍ട്ടിയോടും അനുകൂലമോ പ്രതികൂലമോ ആയ നിലപാട് സഭ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top