ഓഖി ദുരന്തം : സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചും തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ലത്തീന്‍ സഭ.

ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളെ അല്ലെന്ന് ആരോപിച്ചാണ് സഭ യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

അതേസമയം, ലത്തീന്‍ സഭയെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി.

ബിഷപ്പ് ഹൗസിലെത്തിയാണ് മന്ത്രിമാര്‍ സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

എന്നാല്‍ പതിവ് സന്ദര്‍ശനം മാത്രമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സര്‍വ്വ കക്ഷിയോഗത്തിന് മുന്നോടിയായി വന്നതാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പ്രതികരിച്ചു.

Top