എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലത്തീഫ് തുറയൂരിനെ നീക്കി

കോഴിക്കോട്: കോഴിക്കോട്: എംഎസ്എഫില്‍ വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്നും നീക്കി. നിലവിലെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഹരിത വിഷയത്തില്‍ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂര്‍. സംസ്ഥാന കമ്മറ്റി പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

നിലവിലെ സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ് ആബിദ് ആറങ്ങാടി ഹരിത വിഭാഗവും എം.എസ്.എഫ് തമ്മിലുടലെടുത്ത വിവാദത്തിന് ശേഷം നിലവില്‍ വന്ന പുതിയ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ ഏകോപനമില്ല എന്ന പരാതി ലീഗ് നേതൃത്വത്തിന് മുന്നില്‍ എത്തിയിരുന്നു. രണ്ടുപേരും രണ്ടുവഴിക്കാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എം.എഫ്.എസിനകത്ത് വിഭാഗീയതയുണ്ട് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് ഈ പരാതി അന്വേഷിക്കാന്‍ എം.കെ മുനീറിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെയും നിയമിച്ചിരുന്നു. എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Top