മാര്‍ക്ക് ദാന വിവാദം; കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം

മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ സെക്രട്ടേറിയേറ്റിലേക്ക് കെ എസ് യു മാര്‍ച്ചില്‍ നടത്തിയ സംഘര്‍ഷം.പ്രതിഷേധത്തിനിടെ സമരക്കാര്‍ ഗേറ്റ് കടന്ന് മുന്നേറാന്‍ ഉള്ള ശ്രമം പൊലീസ് തടഞ്ഞതോടെ ആണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ രണ്ടിലേറെ തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റിട്ടുണ്ട്.

മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദം എന്നിവയില്‍ അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യമുന്നയിച്ചു.

സമാധാനപരമായി മാര്‍ച്ച് നടത്തുന്നവര്‍ക്കെതിരെ പൊലീസ് അക്രമം കാട്ടിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിന് മുന്നില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. ഏറെ ശ്രമപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

Top