കുഞ്ഞിനെ താലോലിച്ച് ലത മങ്കേഷ്‌കര്‍; ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ ആ കുട്ടി താരമാര്?

ത മങ്കേഷ്‌കര്‍ ഒരു കുഞ്ഞിനെ താലോലിക്കുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് ആരാണെന്നറിയാനായിരുന്നു ആരാധകര്‍ക്ക് തിടുക്കം. മൂന്നു മാസക്കാരന്‍ കുഞ്ഞ് മറ്റാരുമല്ല, ഒരു കാലത്ത് ബോളിവുഡിലെ റൊമാന്റിക് ഹീറോ ആയിരുന്ന ഋഷി കപൂര്‍ ആയിരുന്നു ലത മങ്കേഷ്‌കരുടെ കയ്യില്‍ ഉണ്ടായിരുന്നത്.

ഋഷി കപൂര്‍ തന്നെയാണ് ഈ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘നമസ്‌തേ ലത ജി. നിങ്ങളുടെ അനുഗ്രഹം കൊണ്ട് എനിക്ക് രണ്ടോ മൂന്നോ മാസം പ്രായമുള്ളപ്പോഴുള്ള ഈ ഫോട്ടോ കണ്ടെത്താനായി. എപ്പോഴും നിങ്ങളുടെ അനുഗ്രഹം എന്റെ കൂടെയുണ്ടായിട്ടുണ്ട്. അതിന് വളരെ വളരെ നന്ദി. അത് ഞാനി ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ച്‌ പുറംലോകത്തെ അറിയിച്ചുകൊള്ളട്ടെ. വിലമതിക്കാനാകാത്ത ഒരു സമ്പാദ്യമാണ് എനിക്ക് ഈ ഫോട്ടോ.’- എന്ന കുറിപ്പോടെയാണ് ഋഷി കപൂര്‍ ഫോട്ടോ പങ്കുവച്ചത്.

എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ലത മങ്കേഷ്‌കരും രംഗത്തെത്തി.’നമസ്‌തേ ഋഷി ജി. ഈ ഫോട്ടോ എന്നെയും അതീവ സന്തോഷത്തിലാക്കി. ഞാനും വളരെ നാളുകളായി ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു. ഇതുകണ്ട് ഋഷി കപൂറിന്റെ മാതാപിതാക്കളായ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും ഒപ്പം ചെലവഴിച്ച നല്ല മുഹൂര്‍ത്തങ്ങളാണ് ഫോട്ടോ ഓര്‍മ്മപ്പെടുത്തുന്നത്. താങ്കളുടെ ആരോഗ്യം എപ്പോഴും നന്നായിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുന്നു’ – ലത കുറിച്ചു.

Top