വിജയ് ചിത്രം ‘ദളപതി 68’ ന്റെ പുത്തന്‍ അപ്‌ഡേറ്റുകള്‍

മികച്ച അഭിപ്രായങ്ങളുമായ് ലിയോ മുന്നേറുമ്പോഴും അടുത്ത വിജയ് ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത വിജയ് ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ് സംവിധായകന്‍ വെങ്കിട് പ്രഭുവുമായി ചേര്‍ന്നാണ് അടുത്ത ചിത്രം ‘ദളപതി 68’ ചെയ്യുന്നത്. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് താരങ്ങളെ സംബന്ധിച്ച് വാര്‍ത്തയാണ് ഏറെ ചര്‍ച്ചയാകുന്നത്. നടന്‍ പ്രശാന്ത് ‘ദളപതി 68’ല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടൈറ്റില്‍ അടക്കം അടുത്ത മാസം എത്തിയേക്കും. പ്രശാന്തിന് ഒരു കരിയര്‍ ബ്രേക്ക് നല്‍കുന്ന റോളായിരിക്കും ദളപതി 68ലേത് എന്നാണ് വിവരം. അതുപോലെ പഴയകാല നായകന്‍ മോഹനും ‘ദളപതി 68’ ല്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് മറ്റൊരു പ്രധാന വിവരം. മലയാളത്തില്‍ നിന്നും ജയറാം ഈ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് സൂചനകള്‍.

Top