പുതിയ ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ആദ്യ വീഡിയോ പുറത്ത്

പുതിയ ഹാരിയര്‍ എസ്‌യുവിയുടെ ആദ്യ വീഡിയോ ടാറ്റ പുറത്തുവിട്ടു. ഹാരിയര്‍ ഇന്ത്യന്‍ വിപണിയില്‍ ജനുവരിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം H5X എന്നും പിന്നീടാണ് ഹാരിയര്‍ എന്ന പേര് ടാറ്റ വിളിച്ചത്. പുത്തന്‍ OMEGARC അടിത്തറയിലാണഅ ഹാരിറിന്റെ വരവ്.

ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് OMEGARC. ജാഗ്വാര്‍ ലാന്‍ഡ് റോവറും ടാറ്റ മോട്ടോര്‍സും സംയുക്തമായി വികസിപ്പിച്ച OMEGARC, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറില്‍ അധിഷ്ടിതമാണ്. ശബ്ദവും വിറയലും മറ്റു അസ്വാരസ്യങ്ങളും പരമാവധി കുറയ്ക്കാന്‍ പ്രത്യേക പാനലുകള്‍ OMEGARC ല്‍ ഒരുങ്ങുന്നുണ്ട്.

കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയില്‍ ഒരുക്കുന്ന ആദ്യ മോഡലാണ് ഹാരിയര്‍. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പതിപ്പുകള്‍ ഹാരിയറിന് ലഭിക്കും. അകത്തളത്തില്‍ ആഢംബരത്തിന് കുറവുണ്ടാകില്ലെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ അകത്ത് മുഖ്യാകര്‍ഷണങ്ങളായി മാറും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും ടാറ്റ ഹാരിയറില്‍ തുടിക്കുക. ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

Top