പ്രിയങ്കയ്ക്ക് പിന്നാലെ സോനം കപൂറും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം വസ്ത്രധാരണം

മുംബൈ: പ്രിയങ്കയ്ക്ക് പിന്നാലെ വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട് ബോളിവുഡ് നടി സോനം കപൂര്‍. വസ്ത്രധാരണത്തില്‍ എന്നും വ്യത്യസ്ത പുലര്‍ത്തുന്ന സോനം ഇത്തവണയും അതിമനോഹരമായ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.

അതീവ ഗ്ലാമറസ്സില്‍ അനില്‍ കപൂറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്നാരോപിച്ചാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ‘മലംഗ്’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് അച്ഛന്‍ അനില്‍ കപൂറിനൊപ്പം എത്തിയതായിരുന്നു സോനം.

വൈഡ് നെക്കാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. വൈഡ് നെക്ക് വസ്ത്രം ധരിച്ച് അച്ഛനൊപ്പം വന്നത് മോശമായെന്നും ഇത്തരത്തില്‍ വസ്ത്രം ധരിച്ച് അച്ഛന്റെ അരികില്‍ നില്‍ക്കാന്‍ വിഷമമൊന്നും തോന്നിയില്ലെ എന്നുമായിരുന്നു ചോദ്യം.

അതേസമയം, സോനത്തെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തി. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടാണെന്ന അഭിപ്രായവും ഉയര്‍ന്നു. ‘മലംഗ്’ എന്ന ചിത്രത്തില്‍ ആദിത്യ റോയ് കപൂറും ദിശാ പതാനിയും അനില്‍ കപൂറുമാണ് പ്രധാനവേഷത്തിലെത്തുന്നത്.

Top