വവ്വാലുകളുടെ ശല്യം രൂക്ഷം; ഓസ്‌ട്രേലിയയില്‍ ജനജീവിതം താറുമാറാകുന്നു

ക്വീന്‍സ്ലാന്‍ഡ്: ഓസ്‌ട്രേലിയയില്‍ വവ്വാലുകളുടെ ശല്യം രൂക്ഷമായതോടെ ജനജീവിതം താറുമാറാകുന്നു. ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്തെ ഇംഗ്ഹാം പട്ടണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. മുപ്പതിനായിരത്തിലധികം വവ്വാലുകളാണ് പട്ടണത്തിലുടനീളം പറക്കുന്നത്.

ഇതേ തുടര്‍ന്ന് വീടിനു പുറത്തുപോലും ഇറങ്ങാന്‍പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍. അതിനാല്‍ അവര്‍ പരാതിയുമായി എത്തിയിരിക്കുകയാണ്. അതേസമയം, വവ്വാലുകള്‍ക്ക് വംശനാശഭീഷണി നേരിടുന്നതിനാല്‍ ഇവയെ കൊല്ലാന്‍ അധികൃതര്‍ക്കു കഴിയില്ല.

Top