കൊറോണ; ഇറ്റലിയിലെ ഇന്ത്യന്‍ എംബസി അടച്ചു: ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍

റോം: കൊറോണ വൈറസ് പരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താല്‍കാലികമായി അടച്ചു. ഓഫീസ് പ്രവര്‍ത്തനങ്ങളാണ് അവസാനിപ്പിച്ചത്. ഇതോടെ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലാണ്. അടിയന്തര സഹായത്തിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ തുടരും.

കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. ഇവരെ പരിശോധിക്കുന്നതിനായി ഇന്ന് ഒരു മെഡിക്കല്‍ ടീമിനെ അയക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. കൊറോണ ഇല്ലാത്തവരെ തിരിച്ചു കൊണ്ടുവരുമെന്നും മറ്റുള്ളവരെ ഇറ്റലിയില്‍തന്നെ ചികിത്സക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും വ്യക്തമാക്കിയിരുന്നു.

Top