ഒരു ശതമാനം നികുതി ; ബജറ്റിനെതിരെ ആമസോണ്‍ ഇന്ത്യയും ഫ്‌ളിപ്പ്കാര്‍ട്ടും

ന്യഡല്‍ഹി: കേന്ദ്ര ബജറ്റിനോട് എതിര്‍പ്പ് അറിയിച്ച് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളായ ആമസോണ്‍ ഇന്ത്യയും ഫ്‌ളിപ്പ്കാര്‍ട്ടും. തങ്ങള്‍ ബജറ്റിന്റെ കൂടുതല്‍ വശങ്ങള്‍ പഠച്ചുകൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ആമസോണ്‍ വക്താവ് പറഞ്ഞു.

രാജ്യത്ത് അനേകം ചെറുകിട ഇടത്തരം വ്യാപാരികള്‍ ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇത് ഏറെ ഉപകരിക്കും. എന്നാല്‍ പുതിയ തീരുമാനത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നുവെന്നും ആമസോണ്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ബജറ്റ് നിര്‍ദേശം വ്യപാരികളെ എങ്ങനെ ബാധിക്കുമെന്ന് തങ്ങള്‍ അവലോകനം നടത്തുകയാണെന്നും ആവശ്യമെങ്കില്‍ മറ്റു നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഫ്‌ളിപ്പ്കാര്‍ട്ടും അറിയിച്ചു. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് ഒരു ശതമാനം നികുതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് കമ്പനികള്‍ രംഗത്തെത്തിയത്.

Top