ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റിന്റെ ജയം

കേപ്ടൗണ്‍: ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ബാറ്റിങിലുണ്ടായ തകര്‍ച്ചയാണ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ തോല്‍വിക്കിടയാക്കിയത്.

ജോ റൂട്ട്(17), ഇയോയിന്‍ മോര്‍ഗന്‍(11) എന്നിവരും മടങ്ങിയതോടെ ജോ ഡെന്‍ലി(87)യാണ് ടീമിന് ആശ്വാസമായത്. എന്നാല്‍ ജേസണ്‍ റോയ്(32), ജോണി ബെയര്‍സ്റ്റോ(19) ഓപ്പണിങ് കൂട്ടുകെട്ടിന് കാര്യമായ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക്(107), ടെംബ ബവുമ(98) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ചെയ്തത്. റെസ്സല്‍ വന്‍ ഡെര്‍ ഡസ്സന്‍(38) പുറത്താകാതെ നിന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഫിബ്രുവരി 7നാണ് നടക്കുക.

Top