ബന്ധുവീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ബന്ധുവീടുകളില്‍ മോഷണം നടത്തുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നെലമംഗല സ്വദേശികളായ വിശ്വനാഥ് ,ഹനുമന്തരാജ് എന്നിവരാണ് പൊലീസ് പിടിയിലായത്.

ബന്ധുവീടുകളിലെത്തി സൗഹൃദം സ്ഥാപിച്ച് വാതിലുകളുടെയും അലമാരകളുടെയും ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മ്മിക്കുന്നതാണ് സംഘം. ശേഷം വീട്ടുകാര്‍ പുറത്തു പോവുന്ന സമയത്ത് മോഷണം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും വിലകൂടിയ വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചത്.

ഇരുവരുടെയും പക്കല്‍ നിന്നും 575 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുള്‍പ്പെടെ 23.50 ലക്ഷം രൂപയോളം വില വരുന്ന മറ്റ് വസ്തുക്കളും പിടിച്ചടുത്തതായും പൊലീസ് വ്യക്തമാക്കി.

Top