കെനിയ മുന്‍ പ്രസിഡന്റ് ഡാനിയല്‍ അറപ് മോയി അന്തരിച്ചു

നെയ്‌റോബി: കെനിയ മുന്‍ പ്രസിഡന്റ് ഡാനിയല്‍ അറപ് മോയി(95) അന്തരിച്ചു. 24 വര്‍ഷം കെനിയ ഭരിച്ച അദ്ദേഹം 2002 ല്‍ ആണ് സ്ഥാനമൊഴിഞ്ഞത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

Top