യു സര്‍ട്ടിഫിക്കറ്റുമായി ‘വരനെ ആവശ്യമുണ്ട്’; ചിത്രം ഫെബ്രുവരി 7ന് തിയേറ്ററില്‍

നൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വലിയ താരനിരതന്നെയാണ് എത്തുന്നത്. ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന് യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. പ്രണയവും വിവാഹവും വിവാഹാലോചനയുമെല്ലാം പ്രമേയമാകുന്നതാണ് ചിത്രം.

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് അല്‍ഫോണ്‍സ് ജോസഫാണ്. ഛായാഗ്രഹണം നല്‍കുന്നത് മുകേഷ് മുരളീധരനാണ്.

സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top