ആദ്യ രണ്ട് ഏകദിനങ്ങളില്‍ വില്ല്യംസണ്‍ കളിക്കില്ല; പകരം മാര്‍ക്ക് ചാപ്മാന്‍

ബേ ഓവല്‍: തോളിന് പരിക്കേറ്റത് കാരണം ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ കളിക്കില്ല. താരത്തിന് പകരം ടീമില്‍ കളിക്കുക മാര്‍ക്ക് ചാപ്മാന്‍ ആണ്.

ബുധനാഴ്ച്ച ഹാമില്‍ട്ടണിലും ശനിയാഴ്ച്ച ഓക്ക്ലന്‍ഡിലും നടക്കുന്ന ഏകദിനങ്ങളില്‍ വില്ല്യംസണ് പകരം ടോം ലാഥമായിരിക്കും കിവീസിനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്കെതിരായ ട്വന്റ-20 മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന്റെ ഇടതു തോളിന് പരിക്കേറ്റത്. എന്നാല്‍ വില്ല്യംസണ്‍ന്റെ സ്‌കാനിങ്ങില്‍ പരിക്ക് സാരമുള്ളതല്ലെന്ന് വ്യക്തമായതായും മൂന്നാം ഏകദിനത്തില്‍ കളിക്കാന്‍ കഴിയുമെന്നുമാണ് കിവീസിന്റെ ഫിസിയോ തെറാപിസ്റ്റ് വിജയ് വല്ലഭ് വ്യക്തമാക്കിത്.

Top