ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടും; ലോകാരോഗ്യ സംഘടന

ന്ത്യാക്കാരില്‍ പത്തിലൊരാള്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ അര്‍ബുദരോഗികളുടെ എണ്ണം കൂടുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ആറു തരം അര്‍ബുദരോഗമാണ് ഇന്ത്യയില്‍ പൊതുവായി കാണപ്പെടുന്നതെന്നും സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ഉദര കാന്‍സര്‍, മലാശയ അര്‍ബുദം, ശ്വാസകോശ കാന്‍സര്‍ എന്നിവയണ് ഇന്ത്യയില്‍ പ്രധാനമായും കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ 2018 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 11.6 ലക്ഷം പുതിയ കാന്‍സര്‍ രോഗികളാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്നും പറയുന്നുണ്ട്.

ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയില്ലെങ്കില്‍ ഇന്ത്യാക്കാരില്‍ പത്തിലൊരാള്‍ക്ക് രോഗം വരാനും പതിനഞ്ചില്‍ ഒരാള്‍ മരിക്കാനും സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top