പുതിയ മോഡലുമായി കിയ; QYI, വാഹനം 2020 ല്‍ പുറത്തിറക്കും

ന്ത്യന്‍ വാഹനങ്ങളിലെ പുതുമുഖമായ കിയ മോട്ടോഴ്സിന്റെ പുതിയ വാഹനം 2020-ന്റെ അവസാനത്തോടെ നിരത്തുകളില്‍ എത്തും. QYI എന്ന കോഡ് നമ്പര്‍ നല്‍കിയ വാഹനമാണ് 2020 ല്‍ പുറത്തിറക്കാന്‍ കിയ തീരുമാനിച്ചത്.

QYI എത്തുക 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളിലും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും.

ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമായിരിക്കും ഉല്‍പാദിപ്പിക്കുക. അതോടൊപ്പം തന്നെ ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സും, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ളച്ചും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തുടങ്ങിയവയാണ് വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുങ്ങുന്നത്.

Top