വൈദ്യുതി-വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ വൈകിയാല്‍ ഇനി മുതല്‍ പിഴ 100 ദിര്‍ഹം

abudaby

അബുദാബി: രാജ്യത്ത് വൈദ്യുതി-വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ വൈകിയാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടി വരും, 100 ദിര്‍ഹമാണ് പിഴ.

ഫെഡറല്‍ ഇലക്ടിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടേതാണ് (ഫെവ) ഈ തീരുമാനം.

നാല് ദിവസമാണ് ബില്ലടയ്ക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം.

ഇതിനുള്ളില്‍ ബില്‍ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പിഴ ചുമത്തും.

ഫെവയില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണിലേയ്ക്ക് മെസേജായി ബില്ലിന്റെ വിവരങ്ങള്‍ എത്തുമെന്ന് ഫെവ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സലേഹ് പറഞ്ഞു.

പണം അടയ്ക്കാത്ത പക്ഷം പിഴയായി 100 ദിര്‍ഹം ബില്ലിലേക്ക് കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വീണ്ടും ബില്ലടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും, വീണ്ടും കണക്ഷനെടുക്കുമ്പോള്‍ അധികമായി ഒന്നും ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top