‘കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി എ പ്ലസ് ഗ്രേഡ് തമാശ’; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി എ പ്ലസ് ഗ്രേഡ് തമാശയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു.

‘കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നു. ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായിരുന്നു. ഈ വര്‍ഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്’- വിദ്യാഭ്യാസമന്ത്രിയുടെ വിവാദ പരാമര്‍ശം ഇങ്ങനെ.

1,25,509 പേരാണ് കഴിഞ്ഞവര്‍ഷം എ പ്ലസ് ഗ്രേഡ് നേടിയത്. ഈ വര്‍ഷം മൂന്നിലൊന്നായി കുറഞ്ഞു. 44,363 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്.

Top