ഗുജറാത്ത് തെരഞ്ഞെടുപ്പ്; അവസാഘട്ട വോട്ടെടുപ്പ് ഇന്ന്

അഹമ്മദാബാദ്: ഗുജറാത്ത് ഇന്ന് വീണ്ടും പോളിഗ് ബൂത്തിലേക്ക്.നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങൾ ഇന്ന് ജനവിധിയെഴുതും. ഗാന്ധിനഗറും , അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും , വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് എത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ

Top