ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയ്യതി ഒരു മാസം കൂടി നീട്ടി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഒരു മാസം കൂടി നീട്ടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 31 ആണ് പുതുക്കിയ തിയ്യതി.

നേരത്തേ ജൂലൈ 31 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഇത്തവണ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15-ല്‍നിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനല്‍കിയിരുന്നു. ഇതനുസരിച്ച് നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

Top