ടാക്സ് റിട്ടേണിന്റെ അവസാന തിയതി ഇന്ന്

ഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ആദായ നികുതി റിട്ടേണ്‍ വൈകി ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ മാര്‍ച്ച് 31നകം സമര്‍പ്പിക്കണം. ആദ്യം നല്‍കിയ റിട്ടേണില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തി സമര്‍പ്പിക്കാനുള്ള സമയവും ഇന്നു വരെയാണ്.

ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍ 31ല്‍നിന്ന് 2022 മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്ക് നീട്ടിയിരുന്നു. ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്നാണ് സമയപരിധി നീട്ടിയത്.

 

Top