ലാസിയോയെ തകര്‍ത്ത് മിലാന്‍; എതിരില്ലാത്ത ഗോളിന് ലാസിയോയെ മടക്കി

റ്റലിയിലെ സെരി എ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി എ.സി.മിലാന്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ലാസിയോയെ സ്വന്തം മൈതാനത്തില്‍ വച്ച് മിലാന്‍ തിരിച്ചയച്ചത്.

കരുത്തരായ ലാസിയോയ്‌ക്കെതിരായ ജയം കഴിഞ്ഞ മാസം ഡെര്‍ബിയില്‍ ഇന്റര്‍ മിലാനോടും പിന്നാലെ യുവന്റസിനോടും തോറ്റ എ.സി.മിലാന് ആവേശം പകരുന്നതാണ് . മത്സരത്തിന്റെ 73ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസ്സിയെയാണ് മിലാന് വിജയം സമ്മാനിച്ചത്.

ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ മിലാന്‍ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 32 മത്സരങ്ങളില്‍ നിന്ന് 55 പോയിന്റാണ് മിലാനുള്ളത്. ഒരു പോയിന്റ് പിന്നിലായി റോമയുമുണ്ട്. പോയിന്റ് നിലയില്‍ ആദ്യ നാല് സ്ഥാനത്തെത്തുന്നവര്‍ക്ക് മാത്രമെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കുകയുള്ളു

പോയിന്റ് പട്ടികയില്‍ 84 പോയിന്റുമായി യുവന്റസ് തന്നെയാണിപ്പോഴും ഒന്നാമത്. 20 പോയിന്റ് പിന്നിലായി നാപ്പോളി രണ്ടാമതുണ്ട്. 57 പോയിന്റുള്ള ഇന്റര്‍ മിലാനാണ് മൂന്നാം സ്ഥാനത്ത്.

Top