lashkar – seinagar – attack – death

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവന്തപോറയില്‍ സൈന്യവും ലഷ്‌കര്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. ഇതുവരെ രണ്ട് ഭീകരരെ വധിച്ചുവെന്ന് സൈന്യം അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചു.

ജില്ലയിലെ പൂഞ്ചല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈന്യത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ അവന്തിപോറയിലേക്ക് കടക്കുകയായിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം ഒന്‍പതോളം പേര്‍ സംഘത്തിലുണ്ടെന്നാണ് നിഗമനം.

രണ്ട് പ്രദേശങ്ങളും ചേര്‍ന്ന മേഖല പൂര്‍ണ്ണമായും സൈന്യം വളഞ്ഞു. ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് മേഖലയില്‍ നിന്നുളള റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ ഗന്ധേര്‍ബല്‍ ജില്ലയിലെ ഹദൂര ഗ്രാമത്തില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇവിടുന്ന് ഒരു എ.കെ.47 തോക്ക് സുരക്ഷാ സേന കണ്ടെടുത്തു.

Top