ലാസ് വേഗാസ് വെടിവയ്പ്പ്: ഭീകരവാദ ബന്ധമുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല

ലാസ് വേഗാസ്: ഞായറാഴ്ച ലാസ് വേഗാസ് വെടിവയ്പ്പില്‍ ഭീകരര്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ).

വെടിവയ്പ്പ് നടത്തിയ സ്റ്റെഫാന്‍ പഡ്ഡോകിന്റെ സുഹൃത്ത് മാരിലൂ ഡാന്‍ലിയെ ചോദ്യം ചെയ്തിരുന്നുവെന്നും അക്രമി വെടിവയ്പ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി യാതൊരു സൂചനയും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് മാരിലൂ മൊഴി നല്‍കിയതായും എഫ്ബിഐ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മാരിലൂവിനെ മാത്രമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നും മറ്റാരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഗീതപരിപാടിക്കിടെ അക്രമി നടത്തിയ വെടിവയ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. ലാസ് വേഗസിലെ പ്രമുഖ ചൂതാട്ട കേന്ദ്രങ്ങളിലൊന്നായ മാന്‍ഡലെ ബേ ഹോട്ടലിലെ 32-ാം നിലയില്‍നിന്നു സമീപത്തെ സംഗീതപരിപാടി നടക്കുന്ന വേദിയിലേക്ക് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

Top