ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിലും ഷോപ്ക്ലൂസിലും വമ്പിച്ച വിലക്കുറവ്

ണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിലും ഷോപ്ക്ലൂസിലും വമ്പിച്ച വിലക്കുറവ്. ഫ്‌ലിപ്കാര്‍ട്ടില്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഷോപ്ക്ലൂസില്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ക്കൊപ്പം വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കും വിലക്കുറവുണ്ട്.

ശനിയാഴ്ച്ച ആരംഭിച്ച ഫ്‌ലിപ്കാര്‍ട്ട് ഫാഷന്‍ ഡേ ഓഫര്‍ ജൂണ്‍ 18ന് അവസാനിക്കും. അഡിഡാസ്, കെനെത്ത് കോള്‍, ക്രൊക്‌സ് തുടങ്ങിയ 50 ബ്രാന്‍ഡുകള്‍ക്കാണ് കമ്പനി ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്.

ഒന്‍പത് ദിവസത്തെ വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ക്കായി ഒരു ‘ബിഡ് എന്‍ വിന്‍’ മത്സരവും ആരംഭിച്ചിട്ടുണ്ട്. ലേലം വിളിച്ച് സാധനങ്ങള്‍ വാങ്ങുന്നതാണ് ഈ രീതി. വിജയിക്ക് എംപോറിയോ അര്‍മാന്റെ 13,995 രൂപയുടെ വാച്ചും വിക്ടോറിയോക്‌സിന്റെ 15,960 രൂപയുടെ ബാഗുമാണ് സമ്മാനമായി ലഭിക്കുക.

കഴിഞ്ഞ മാസത്തില്‍ നടത്തിയ വില്‍പ്പനയുടെ ഇരട്ടിയാണ് ഷോപ്ക്ലൂസ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഫാഷന്‍ ഉത്പന്നങ്ങള്‍ക്കൊപ്പം വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കും കമ്പനി ഓഫറുകള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ മാസം ട്രിപ്പിള്‍ വാല്യൂ വില്‍പനയുടെ ഭാഗമായി രണ്ട് ദിവസത്തേയ്ക്ക് സെയില്‍ നടത്തിയിരുന്നു. ഇതുവഴി കമ്പനിയുടെ വെബ്‌സൈറ്റില്‍ ഒരു ലക്ഷത്തിലധികം ഇടപാടുകളാണ് നടന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ലാഭം ഇരട്ടിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Top